KeralaLatest News

സൈബര്‍ ആക്രമണത്തെ തള്ളുന്നു, സജീവ രാഷ്ട്രീയത്തിലേക്ക് തത്കാലമില്ല: അനില്‍ ആന്റണി

തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കെ.പി.സി.സി രൂപീകരിച്ച ഐ.ടി സെല്ലിന്റെ നേതൃത്വം അനിലിനായിരുന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ളത് വൈകാരിക ബന്ധമാണെന്നും തത്കാലം പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്നും എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പാര്‍ട്ടി സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇപ്പോഴത്തെ ദൗത്യമെന്നും അനിൽ ഒരു ചാനലിനോട് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കെ.പി.സി.സി രൂപീകരിച്ച ഐ.ടി സെല്ലിന്റെ നേതൃത്വം അനിലിനായിരുന്നു.

പ്രവര്‍ത്തനം ഫലപ്രദമായില്ലെന്ന് കുറ്റപ്പെടുത്തിയും കളിയാക്കിയും കഴിഞ്ഞദിവസം സൈബര്‍ കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നിരുന്നു. ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് അനില്‍ പറഞ്ഞു. എ.ഐ.സി.സിയുടെ സോഷ്യല്‍ മീഡിയ നാഷണല്‍ കോ- ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ ചെയര്‍പേഴ്സണായ ശശി തരൂരാണ് കേരളത്തില്‍ എന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റിനോട് പറഞ്ഞത്.

2018-ലെ പ്രളയ കാലത്ത് കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ സോഷ്യല്‍ മീഡിയയുടെ സേവനം ലഭ്യമാക്കാനും ഞാനുണ്ടായിരുന്നു. കര്‍ണാടക, പോണ്ടിച്ചേരി മേഖലകളുടെ ചുമതലയുമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം 2017-ല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിശകലന സര്‍വേ തയ്യാറാക്കിയാണ് ഈ മേഖലയിലെത്തിയത്.2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും സാദ്ധ്യതകള്‍ നന്നായി ഉപയോഗിക്കാന്‍ എന്റെ ടീമിന് കഴിഞ്ഞു.

ചിതറിക്കിടക്കുന്ന അനുഭാവികളിലേക്ക് പാര്‍ട്ടിയുടെ സന്ദേശങ്ങളും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നടപടികളും എത്തിക്കാന്‍ സാധിച്ചു. കൊവിഡ് കാലത്ത് ‘ജനശക്തി’ ‘ എന്ന പേരില്‍ ആശയവിനിമയ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനായി.

read also :വൈഗയുടെ മരണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് : സാനുമോഹന് മറ്റൊരു ഭാര്യയും കുട്ടിയും, ഉടൻ പിടിയിലാകും?

നിയമസഭാതിരഞ്ഞെടുപ്പില്‍ 14 ജില്ലകളിലും വാര്‍ റൂം സജ്ജമാക്കി. ഒമ്പത് ജില്ലകളില്‍ ആയിരക്കണക്കിന് കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. വീടു വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണത്തിലും പങ്കാളിയായി. അതെല്ലാം പാര്‍ട്ടിയോടുള്ള ബന്ധം കാരണമാണ്. അല്ലാതെ മത്സരരംഗത്തേക്ക് വരാനല്ലെന്നും അനില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button