COVID 19KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരും

കോഴിക്കോട് : കൊവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും.

Read Also : “നോട്ടീസയച്ച് വിരട്ടാൻ നോക്കേണ്ട” ; തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത ബാനെർജി  

ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടര്‍മാര്‍ വിലയിരുത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് ചികിത്സക്കായുളളത്.

മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവി‍ഡ് സ്ഥിരീകരിച്ചു. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രി കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിയവെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി കൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button