കൊളമ്പോ: മിസിസ് ശ്രീലങ്കയുടെ കിരീടം വലിച്ചൂരി മിസിസ് വേൾഡ്. ശ്രീലങ്കയിൽ നടന്ന മിസിസ് ശ്രീലങ്ക മത്സരത്തിന്റെ പുരസ്കാരം നൽകുന്നതിനിടെ വിജയിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ മിസിസ് വേൾഡ് പൊലീസ് പിടിയിൽ. പുരസ്കാരം സമ്മാനിക്കുന്നതിനിടെ സ്റ്റേജിൽ വച്ച് മിസിസ് ശ്രീലങ്കയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. മിസിസ് ശ്രീലങ്കയുടെ തലയിൽസ നിന്ന് കരോലിൻ ജൂറി കിരീടം വലിച്ചൂരുകയായിരുന്നു. ഞായറാഴ്ചയാണ് മിസിസ് ശ്രീലങ്ക 2020 മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത്. കൊളമ്പോയിലെ നെലും പൊകുന്ന തിയേറ്ററിൽ വച്ചായിരുന്നും പരിപാടി. പുഷ്പിക ഡി സിൽവയാണ് വിജയിയായത്. കാലിഫോർണിയ കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയാണ് മിസിസ് വേൾഡ് മത്സരം സംഘടിപ്പിച്ചത്.
Read Also: ഭരണ തുടർച്ചയല്ല ഭരണ തളർച്ച; കോൺഗ്രസ് ഓഫീസിന് തീയിട്ടു, പ്രവർത്തകന്റെ ഇന്നോവ കാർ തകർത്തു
എന്നാൽ സംഭവത്തിന് പിന്നാലെ ഡിസിൽവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാഴ്ചക്കാരെയെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു കരോലിന്റെ നടപടി. തുടർന്ന് കരോലിൻ ജൂറിയെയും അസോസിയേറ്റ് ചുല മനമേന്ദ്രയെയെും പൊലീസ് അറസ്റ്റ് ചെയ്തു. കരോലിൻ മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ഡിസിൽവ പൊലീസിനെ അറിയിച്ചു. എനിക്ക് മാപ്പ് നൽകാനാകും മറക്കാനാവില്ലെന്നാണ് ഡിസിൽവ പറഞ്ഞത്. ഡിസിൽവ വിവാഹമോചിതയാണെന്നും അതിനാൽ വിജയിയായി പ്രഖ്യാപിക്കാനാകില്ലെന്ന് ആരോപിച്ചായിരുന്നു കരോലിൻ ആക്രമിച്ചത്. എന്നാൽ ഡിസിൽവ ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് വിശദീകരണം. കരോലിന്റെ പ്രവർത്തിയെ തുടർന്ന് ചടങ്ങുകൾ രണ്ട് മണിക്കൂർ നീണ്ടു. ഇതോടെ തിയേറ്റർ ഉടമകൾ അഞ്ച് ലക്ഷം രൂപ കൂടുതലായി ആവശ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments