COVID 19Latest NewsKeralaNewsIndia

കോവിഡിനെ പ്രതിരോധിക്കാൻ സർജിക്കൽ മാസ്‌കും ഫേസ് ഷീൽഡും ധരിച്ചിട്ട് കാര്യമില്ലെന്ന് ഗവേഷകർ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ. ജനങ്ങൾ സർജിക്കൽ മാസ്‌കോ ഷീൽഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് ഭുവനേശ്വർ ഐഐടിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

Read Also : കോവിഡ് പ്രതിരോധത്തിൽ ബംഗ്ലാദേശിന് വീണ്ടും സഹായ ഹസ്തവുമായി ഇന്ത്യ

ശ്വസന പ്രക്രിയയിലൂടെ തന്നെയാണ് രോഗം കൂടുതലായും വ്യാപിക്കുന്നതെന്ന് ഐഐടി ഭുവനേശ്വർ ഡയറക്ടർ പ്രൊഫസർ ആർ വി രാജ് കുമാർ പറയുന്നു. അതിനാൽ ശ്വസനം സംബന്ധിച്ചാണ് പഠനം നടത്തിയത്.

സർജിക്കൽ മാസ്‌കോ ഫേസ് ഷീൽഡോ ധരിക്കുമ്പോൾ വായിൽ നിന്നുമുള്ള ശ്രവങ്ങൾ പുറത്ത് പോകാനുള്ള സാധ്യത കൂടുതലാണ്. താരതമ്യേന ചെറിയ ശ്രവങ്ങൾ ശ്വാസം പുറത്തുവിടുമ്പോൾ അഞ്ച് സെക്കന്റിനകം നാലടിയോളം ദൂരത്തെത്തും. അതിനാൽ ലീക്ക് വന്നേക്കാവുന്ന മാസ്‌ക് ധരിക്കുന്നത് ഫലപ്രദമല്ല എന്നാണ് ഗവേഷകർ പറയുന്നത്.

അഞ്ച് ലെയറുകളുള്ള മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും പഠനം വ്യക്തമാക്കുന്നു. കൂടുതൽ ലെയറുകൾ ഉള്ളതിനാൽ ശ്രവങ്ങൾ പുറത്ത് പോകാനുള്ള സാധ്യത കുറവായിരിക്കും. അതിനാൽ ഈ മാസ്‌കുകൾ ധരിക്കുന്നതാണ് സുരക്ഷിതമെന്ന് ഗവേഷകർ പറയുന്നു. നിലവാരമുള്ള എൻ-95 മാസ്‌കുകളും ധരിക്കാം.

അഞ്ച് ലെയറുകളുള്ള മാസ്‌കാണ് ഏറ്റവുമധികം ഫലപ്രദം. മറ്റ് മാസ്‌കുകളുടെ ഇഴകൾക്കിടയിലൂടെ ശ്രവങ്ങൾ പുറത്ത് പോകുകയും മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ രോഗാണുക്കൾ പടരുകയും ചെയ്യും. ഇക്കാരണത്താൽ ആശുപത്രികളിൽ പോലും സർജിക്കൽ മാസ്‌കുകളും ഷീൽഡുകളും ഉപയോഗിക്കാൻ പാടില്ലെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button