തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രിസഭയിൽ നിന്നും കെ ടി ജലീലിനെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണ്. ബന്ധു നിയമനത്തിൽ ജലീൽ തെറ്റുകാരനാണെന്ന് ലോകായുക്ത കണ്ടെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രൻ വിമർശനവുമായി രംഗത്തെത്തിയത്. പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്നും സുരേന്ദ്രൻ പറഞ്ഞു.
ജലീൽ തന്റെ ബന്ധുവായ അബീദിനെ ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ജലീൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളിൽ സർക്കാരിന്റെ കൂടുതൽ അഴിമതികൾ പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments