കോഴിക്കോട് : തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആളുകളില്‍ പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കാനായില്ല. നിലവില്‍ ആശുപത്രികള്‍ക്ക് താങ്ങാവുന്ന രോഗികളെ ഉള്ളൂവെങ്കിലും എണ്ണം കൂടാന്‍ സാധ്യത മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
Read Also : മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് പരാതി നല്കി കെ സുരേന്ദ്രൻ
അതിനാല്‍ ജില്ലതല പ്രതിരോധസംഘം പ്രാഥമിക ചികിത്സ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്തിവെക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടുമ്പോൾ ഉപയോഗിക്കാന്‍ വേണ്ട സൗകര്യങ്ങളും ഒരുക്കണം. അതത് ഡി.എം.ഒ, ഡി.എസ്.ഒ, ഡി.പി.എം എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തണം.
സീറോ സര്‍വയലന്‍സ് സര്‍വേപ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാന്‍ വാക്സിനേഷന് ദ്രുതഗതിയിലാക്കണം. വാക്സിനേഷനില്‍ കേരളം നന്നായി പ്രവര്‍ത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന് എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി എത്രയുംവേഗം വാക്സിന് സ്വീകരിക്കേണ്ടതാണ്. അതനുസരിച്ച് വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് -മന്ത്രി പറഞ്ഞു.
Post Your Comments