കൊച്ചി: ജാനകിയുടേയും നവീന്റെയും 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുളള ഡാന്‍സ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍ ഹിറ്റായതോടെ ഇരുവരുടേയും മതം തിരഞ്ഞ് പോയവരുണ്ട്. ഇത്തരം വര്‍ഗീയവാദികളെ തള്ളി നിരവധി പേരാണ് ജാനകിക്കും നവീനും പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്.
Read Also : ഇത് സുൽഫീക്കർ അലി; സോഷ്യൽ മീഡിയയിൽ വൈറലായ പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രത്തിന് പിന്നിലെ കഥ ഇതാണ്
വിദ്വേഷ പ്രചാരകര്‍ക്ക് ചുട്ട മറുപടിയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരിക്കുകയാണ്. വൈറലായ റാസ്പുട്ടിന്‍ ഗാനത്തിന് ജാനകിയും നവീനും സുഹൃത്തുക്കളും വീണ്ടും ചുവട് വെയ്ക്കുന്ന വീഡിയോ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോട് കൂടിയാണ് നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. resisthate എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പമുണ്ട്.
നവീനും ജാനകിക്കും ഒപ്പം നൃത്ത ചെയ്ത മറ്റ് വിദ്യാര്‍ത്ഥികളുടെ പേരും പോസ്റ്റിനൊപ്പമുണ്ട്. ‘ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍’ എന്നും വിദ്വേഷ പ്രചാരകരെ ഉന്നമിട്ട് പരിഹാസ രൂപത്തില്‍ കുറിച്ചിട്ടുണ്ട്. ഈ നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എന്തിലും മതത്തെ തിരയുന്ന വിദ്വേഷ പ്രചാരകര്‍ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് ഉറച്ച് പ്രഖ്യാപിക്കുകയാണ് നവീനും ജാനകിയും അടക്കമുളള വിദ്യാര്‍ത്ഥികള്‍.
വിദ്വേഷ പ്രചാരണം നേരിടുന്ന നവീനും ജാനകിയ്ക്കും പിന്തുണയുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എസ്എഫ്ഐ യൂണിറ്റും രംഗത്ത് എത്തിയിട്ടുണ്ട്. നവീനും ജാനകിയ്ക്കും പിന്തുണയുമായി നൃത്ത മത്സരം നടത്തുകയാണ് കുസാറ്റിലെ എസ്എഫ്ഐ. റാസ്പുടിന്‍ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ അയച്ച് നല്‍കുകയാണ് വേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോയ്ക്ക് 1500 രൂപയാണ് സമ്മാനം.
Post Your Comments