Latest NewsIndia

18 വയസ് പൂർത്തിയായവർക്ക് പ്രതിമാസം 5000 രൂപ ലഭിക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് അറിയാമോ?

60 വയസ്സിന് ശേഷം നിങ്ങൾക്ക് പ്രതിമാസം അയ്യായിരം രൂപയോ പ്രതി വർഷം അറുപതിനായിരം രൂപയോ ലഭ്യമാകും.

18 വയസ് പൂർത്തിയായവരുടെ സുരക്ഷിതമായ ഭാവിക്കു വേണ്ടി കേന്ദ്രസർക്കാർ ഒരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. അതിൽ ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഒരു ചെറിയ തുക നൽകി ഈ പദ്ധതിയിൽ പങ്കാളിയാകുകയാണ്. 60 വയസ്സിന് ശേഷം നിങ്ങൾക്ക് പ്രതിമാസം അയ്യായിരം രൂപയോ പ്രതി വർഷം അറുപതിനായിരം രൂപയോ ലഭ്യമാകും.

പ്രായമായാലും പണം നിങ്ങളുടെ വീടുകളിലേക്ക് ലഭിക്കുന്ന നിരവധി പദ്ധതികൾ സർക്കാർ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. അതുപോലെ, താഴ്ന്ന വരുമാനക്കാർക്ക് സ്ഥിര വരുമാനം ലഭ്യമാകുന്ന സർക്കാരിന്റെ ജനപ്രിയ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഈ പദ്ധതിയിൽ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഏത് ഇന്ത്യൻ പൗരനും നിക്ഷേപം നടത്താം. കുറഞ്ഞത് 20 വർഷത്തെ നിക്ഷേപം ഉണ്ടെങ്കിൽ മാത്രമേ പണം ലഭ്യമാകുകയുള്ളൂ.

1000 രൂപയിൽ തുടങ്ങി 5000 രൂപ വരെ ഈ പദ്ധതിയിൽ നിന്ന് പെൻഷൻ തുകയായി ലഭിക്കും.60 വയസ്സ് വരെ പ്രതിമാസം 210 രൂപയുടെ നിക്ഷേപം നിങ്ങൾ നടത്തുകയാണെങ്കിൽ 60 വയസ്സിന് ശേഷം നിങ്ങൾക്ക് 5000 രൂപ പെൻഷൻ തുക ലഭിക്കുന്നതായിരിക്കും. പ്രതിമാസം 42 രൂപയുടെ നിക്ഷേപം ആണെങ്കിൽ പെൻഷൻ തുകയായി 1000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭ്യമാകും.18 വയസ്സുള്ളപ്പോൾ ത്രൈമാസ അടൽ പദ്ധതിയിൽ ചേരുകയാണെങ്കിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 1.05 ലക്ഷം ആയിരിക്കും.

എന്നാൽ അതേ സമയം, നിങ്ങൾ 35 വയസ്സിലാണ് ചേരുന്നതെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ 2688 രൂപ അടയ്‌ക്കേണ്ടതായി വരും. 25 വർഷത്തേക്ക് നിങ്ങൾ നിക്ഷേപം നടത്തേണ്ടതായി വരും. ഈ സാഹചര്യത്തിൽ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 2.68 ലക്ഷം രൂപ ആയിരിക്കും. അതായത്, സമാനമായ ഒരു പദ്ധതിയിലേക്ക് നിങ്ങൾ 1.63 ലക്ഷം രൂപ അധികം നൽകേണ്ടി വരും. 18 വയസ്സോ അത് കഴിയുമ്പോഴോ ചേരുകയാണെങ്കിൽ നിങ്ങൾക്ക് ലാഭം കണ്ടെത്താൻ കഴിയും.

മൊത്തം 1.05 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം അയ്യായിരം രൂപ നിങ്ങൾക്ക് ലഭ്യമാകും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് ദേശീയ പെൻഷൻ പദ്ധതിയിലൂടെ ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഐടിയിലെ സാക്‌സൺ 80 സിസിഡി പ്രകാരം നികുതി ഇളവും ലഭ്യമാകും. ഏത് ബാങ്കിൽ വേണമെങ്കിലും അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ ഒരു വ്യക്തിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ.

ആദ്യ 5 വർഷത്തേക്കുള്ള സംഭാവന തുക സർക്കാർ നൽകും. ഇത് 1000, 2000, 3000, 4000 അല്ലെങ്കിൽ 5000 രൂപയുടെ 50 ശതമാനത്തിൽ കൂടുതൽ ആയിരിക്കില്ല. ത്രൈമാസ പദ്ധതിയിൽ എല്ലാ മൂന്ന് മാസവും 626 രൂപ 42 വർഷത്തേക്ക് നിക്ഷേപിക്കണം. ഇതിൽ മൊത്തം നിക്ഷേപ തുക 1.05 ആയിരിക്കും. 60 വയസ്സിന് ശേഷം അയ്യായിരം രൂപ നിങ്ങൾക്ക് ലഭിക്കും.

അർദ്ധ വാർഷിക പദ്ധതിയാണെങ്കിൽ, എല്ലാ ആറ് മാസത്തിലും 42 വർഷത്തേക്കായി 1239 രൂപ നിക്ഷേപിക്കണം. ഇതിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 1.04 ലക്ഷം ആയിരിക്കും. ഈ പദ്ധതിലും 60 വയസ്സിന് ശേഷം അയ്യായിരം രൂപ നിങ്ങൾക്ക് ലഭിക്കും. പദ്ധതിയിൽ പങ്കാളിയായ വ്യക്തി മരിക്കുകയാണെങ്കിൽ ഭാര്യ/ഭർത്താവിനായിരിക്കും പെൻഷൻ തുക ലഭിക്കുക. അല്ലെങ്കിൽ നോമിനിയ്‌ക്ക് ലഭ്യമാകും.

shortlink

Post Your Comments


Back to top button