മുംബൈ: പ്രതിദിനം 50,000 കോവിഡ് രോഗികൾ റിപ്പാർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് മഹാരാഷ്ട്രയിൽ. രോഗവ്യാപന നിരക്ക് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചെന്ന് ദുരന്തനിവാരണ മന്ത്രി വിജയ് വഡേട്ടിവാര്‍. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ നാളെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ക്ഡൗണിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കോവിഡ് വ്യാപനം തടയാന്‍ നൈറ്റ് കര്‍ഫ്യൂ മുതലുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Post Your Comments