Latest NewsKeralaNews

പരീക്ഷ എഴുതാന്‍ പോയ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പാലാ: പരീക്ഷ എഴുതാന്‍ പോയ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷ് (അമ്മാവന്‍ സന്തോഷ് -61) ആണ് പൊലീസ് പിടിയിലായത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരും 

ബുധനാഴ്ച പുലര്‍ച്ചെ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിനാണ് (26) തലയ്ക്ക് അടിയേറ്റത്. ഇരുമ്പ് പാര കൊണ്ടായിരുന്നു ആക്രമണം. 3 വര്‍ഷമായി റ്റിന്റു അമ്മയോടും സഹോദരിയോടുമൊപ്പം വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുകയാണ്. തീര്‍ഥാടനകേന്ദ്രങ്ങളില്‍ സ്ഥിരമായി ടിന്റു സന്ദര്‍ശനം നടത്തിയിരുന്നു. സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്.

സന്തോഷും റ്റിന്റുവും ഇങ്ങനെയാണ് അടുപ്പക്കാരായതെന്ന് പൊലീസ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കെഎസ്‌ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സന്തോഷ്. കെഎസ്‌ആര്‍ടിസി ഡ്രൈവറായി വിരമിച്ചയാളാണ്. കഴിഞ്ഞ ചൊവ്വാഴ്ച റ്റിന്റുവും സന്തോഷും അര്‍ത്തുങ്കലിലും മറ്റും പോയി. വൈകുന്നേരത്തോടെ റ്റിന്റുവിനെ വീട്ടില്‍ എത്തിച്ചു. പിറ്റേന്നു പുലര്‍ച്ചെ വരാമെന്നു സന്തോഷ് പറഞ്ഞിരുന്നു.

ഭാര്യയും 2 പെണ്‍മക്കളുമുള്ള സന്തോഷ്‌ റ്റിന്റുവിനെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച്‌ അവസാനം വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ നാലോടെ സന്തോഷ് വീട്ടിലെ ഇരുമ്പ് പാരയുമായി ബന്ധുവിന്റെ കാറില്‍ യുവതിയുടെ വീടിനു സമീപമെത്തി കാത്തുകിടന്നു. 4.45നു സന്തോഷ് സ്ഥലത്തെത്തിയെന്ന് ഫോണ്‍ വിളിച്ച്‌ ഉറപ്പിച്ച ‌റ്റിന്റു വീട്ടില്‍ നിന്ന് ഇറങ്ങി സന്തോഷിന് അടുത്തെത്തി. ഉടന്‍ ഇരുമ്പ് പാരയുമായി സന്തോഷ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button