Latest NewsKeralaNews

സഖാക്കൾ വല്ലാതെ കുരക്കുന്നു, അതിനു പോന്നോൻ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ?; കൊലവിളിക്ക് ഉമ്മയുടെ മറുപടി

മകന് നേര വധഭീഷണി മുഴക്കിയ സൈബർ സഖാക്കൾക്ക് ഉമ്മയുടെ മറുപടി

മകനെതിരെ സോഷ്യൽ മീഡിയകളിൽ ഉയർന്ന വധഭീഷണിക്ക് മറുപടിയുമായി ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് ആണ് തൻ്റെ മകന് നെരെ കൊലവിളി ഉയർത്തിയ സൈബർ സഖാക്കൾക്ക് മറുപടി നൽകിയത്. ലീഗ്–സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് കമന്റിൽ വന്ന് സുഹ്റ മമ്പാടിന്റെ മകനെതിരെ വധഭീഷണി മുഴക്കിയത്.

Also Read:കോവിഡ് വ്യാപനം രൂക്ഷം; മുന്‍കരുതലിനായി നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്നാട് സർക്കാർ

‘അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത്‌ ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും’- സുഹ്റ ഫേസ്ബുക്കിൽ കുറിച്ചു.

‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ’ എന്നായിരുന്നു ഒരാളുടെ കമൻ്റ്. സുഹ്റ മമ്പാടിന്‍റെ മകന്‍ അഡ്വ. നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെയായിരുന്നു പ്രകോപനപരമായ കമൻ്റ് ഇട്ടത്. ഇതിനു മറുപടി നൽകുകയായിരുന്നു സുഹ്റ.

https://www.facebook.com/suhramampad/posts/3985334321512799

shortlink

Related Articles

Post Your Comments

Related Articles


Back to top button