![](/wp-content/uploads/2021/04/hnet.com-image-2021-04-08t082531.184.jpg)
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ചെൽസിക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി പോർട്ടോയെ പരാജയപ്പെടുത്തിയത്. പോർട്ടോയുടെ ഹോം മത്സരത്തിൽ ആദ്യ പകുതിയിൽ ജോർജ്ജിഞ്ഞോയുടെ പാസിൽ മേസൻ മൗണ്ട് (32) ചെൽസിയ്ക്ക് ആദ്യ ലീഡ് നേടിക്കൊടുത്തു. മത്സരത്തിൽ പോർട്ടോ ആധിപത്യം പുലർത്തിയ സമയത്താണ് കളിയുടെ ഗതി തിരിച്ച് ചെൽസി ആദ്യ ഗോൾ നേടിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ മുഴുവൻ സമയവും പന്ത് കൈവശം വെച്ചിട്ടും കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ ചെൽസിക്ക് കഴിഞ്ഞില്ല. എന്നാൽ മത്സരം അവസാനിക്കാൻ അഞ്ച് മിനുട്ട് ബാക്കി നിൽക്കെ പോർട്ടോ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ചെൽസി പ്രതിരോധ താരം ചിൽവെൽ(85) ചെൽസിയുടെ വിജയ ഗോൾ നേടി.
Post Your Comments