കുമ്പനാട്; ടികെ റോഡിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും നശിക്കുകയുണ്ടായി. അപകടത്തിൽ ആളപായം ഇല്ല. പിക്കപ് വാൻ ഡ്രൈവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഹെബ്രോൺ പുരത്തിനു സമീപം ആയിരുന്നു അപകടം ഉണ്ടായത്. കുമ്പനാട് സ്വദേശിയായ സാംകുട്ടിയുടെ കാറിലാണ് കോഴഞ്ചേരി ഭാഗത്തുനിന്ന് വന്ന വാൻ ഇടിച്ചത്.
അദ്ദേഹം കാർ പാർക്ക് ചെയ്ത് സമീപത്തുള്ള പോസ്റ്റ് ഓഫിസിലേക്ക് പോയ സമയത്താണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ ഘടകം തിരിയുകയും സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറുകയും ചെയ്യുകയുണ്ടായി. പിക്കപ് വാൻ എതിർവശത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് പൊലീസ് പറയുന്നു. കോയിപ്രം പൊലീസ് കേസെടുത്തു.
Post Your Comments