Latest NewsIndiaNews

അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി : ജമ്മുവിലെ അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാരെ തടങ്കലിൽ വച്ചതും, അനധികൃത കുടിയേറ്റക്കാരെ സ്വന്തം നാടായ മ്യാൻമറിലേക്ക് തിരിച്ചയക്കുന്നതും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

Read Also : സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ നിലവില്‍ വന്നാല്‍ അന്യഗ്രഹജീവികൾ ഭൂമിയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്  

‘ ഇടക്കാല ആശ്വാസം അനുവദിക്കാനാവില്ല. എങ്കിലും അപേക്ഷയില്‍ പറയുന്ന ജമ്മു കശ്മീരിലെ റോഹിങ്ക്യകളെ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ നാടുകടത്താവൂ ‘ എന്നും സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ജമ്മുവിൽ തടവിലാക്കപ്പെട്ട അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാരെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടില്ല, പകരം നിയമം അനുശാസിക്കുന്ന നടപടിക്രമമനുസരിച്ച് അവരുടെ മാതൃരാജ്യമായ മ്യാൻമറിലേക്ക് നാടുകടത്താൻ അനുമതിയും നല്‍കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് അപേക്ഷ പരഗിണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button