തിരുവനന്തപുരം : എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. എസ്‌എസ്‌എല്‍സി പരീക്ഷ ഇത്തവണ എഴുതുന്നത് 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ്. 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്ററിയില്‍പരീക്ഷ എഴുതുന്നത്. കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് ഇത്തവണ പരീക്ഷ നടത്തുന്നത്.
Read Also : കൊവിഡ് വാക്സിൻ ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന പരീക്ഷയില്‍ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയുമാണ് നടക്കുന്നത്.ഏപ്രില്‍ 15 മുതല്‍ രാവിലെയാകും എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. റംസാന്‍ നോമ്പ് പ്രമാണിച്ചാണ് ഇങ്ങനെ സമയം മാറ്റിയത്.
എസ്‌എസ്‌എല്‍സി പരീക്ഷ ഈ വര്‍ഷം എഴുതുന്നത് 4,22,226 വിദ്യാര്‍ത്ഥികളാണ്. 2947 പരീക്ഷാ കേന്ദ്രങ്ങളാണ് ഗള്‍ഫിലും ലക്ഷദ്വീപിലും ഉള്‍പ്പെടെ ഉള്ളത്. 990 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ 29ന് അവസാനിക്കും.
Post Your Comments