ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിയിലൂടെ അന്യഗ്രഹജീവികള്‍ക്ക് എളുപ്പത്തില്‍ ഭൂമിയെ കണ്ടെത്താനായേക്കുമെന്ന് മുന്നറിയിപ്പ് . 40,000 ചെറു സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള പദ്ധതിയാണിത് . ഭൂമിയില്‍ എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഇലോൺ മസ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത് . ജോര്‍ജിയയിലെ ടുബോലേസി സര്‍വകലാശാലയിലെ അസ്‌ട്രോഫിസിക്‌സ് പ്രൊഫസര്‍ സാസ ഒസ്മാനോവാണ് ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയത്.
ഭൂമിയെ ചുറ്റുന്ന 40,000 സാറ്റലൈറ്റുകളില്‍ നൂറെണ്ണമെങ്കിലും രാത്രിയിലെ നക്ഷത്രങ്ങളുടെ ആകാശക്കാഴ്ചയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണെന്ന ആശങ്ക ഉയർന്നതിനു പിന്നാലെയാണ് അന്യഗ്രഹജീവികള്‍ക്ക് ഭൂമിയുടെ സാന്നിധ്യം പ്രത്യേകമായി തിരിച്ചറിയുന്നതിന് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ വഴിയൊരുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്
മനുഷ്യര്‍ ഉപയോഗിക്കുന്ന ഇന്റര്‍ഫെറോമീറ്ററുകള്‍ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നുള്ള തരംഗങ്ങളെ തിരിച്ചറിയുന്നതില്‍ സഹായിക്കാറുണ്ട്. ഭൂമിയിലെ ഈ വികസിത ഇന്റർഫെറോമീറ്ററുകൾ വഴി മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ളവർക്ക് ഈ പ്രവർത്തനം തിരിച്ചറിയാൻ കഴിയുമെന്നാണ് പഠന റിപ്പോർട്ട് .
ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് തങ്ങളുടെ സാറ്റലൈറ്റുകള്‍ മൂടാനുള്ള യാതൊരു പദ്ധതിയും നിലവിലില്ല. മാത്രമല്ല അങ്ങനെയെന്തെങ്കിലും ചെയ്താല്‍ അത് സൂര്യനെ മറയ്ക്കാനും സാധ്യതയുണ്ട്. മാത്രമല്ല ഗ്രാഫൈന്‍ പാളികള്‍ കൊണ്ട് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളെ മറക്കാന്‍ ശ്രമിച്ചാല്‍ ഇത് പൂര്‍ത്തിയാവാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ ഇത്തരം മറയ്ക്കലുകള്‍ നിലവില്‍ പ്രായോഗികമല്ല.അന്തരീക്ഷത്തെ പുതപ്പിക്കാനും വേണ്ടത്ര ഗ്രാഫൈൻ ഉണ്ടോ? എന്ന ചോദ്യവും ഉയർന്നു വരുന്നു.
Post Your Comments