![](/wp-content/uploads/2021/04/poli.jpg)
ലഖ്‌നൗ : ഷംലി ജില്ലയിലെ അയിലം കസ്ബ സ്വദേശിയും ബിജെപി നേതാവുമായ അശ്വനി പവാറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി യുപി പൊലീസിന്‍റെ സ്പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) ഡല്‍ഹി-സഹാറന്‍പൂര്‍ റോഡില്‍ വെച്ച് തന്‍റെ കാറിനു നേരെ വെടിവച്ചെന്നും അതില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും അശ്വനി പവാര്‍ ആരോപിച്ചു.
Read Also : മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു
അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത് പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചെന്നും തന്നെ കൊല്ലാന്‍ അവര്‍ക്ക് പണം ലഭിച്ചതായും ബി.ജെ.പി നേതാവ് വ്യക്തമാക്കി. 10 മുതല്‍ 15 റൗണ്ട് വരെ വെടിയുതിര്‍ത്തെന്നാണു അശ്വനി പവാര്‍ പറയുന്നത്. കാറില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
कल रात ऐलम के पास जैसी चेकिंग की गई थी , वैसी मत करना ,
बीजेपी @bjp4up नेताओं पर ही @PoliceShamli पुलिस गोली चला दी रही है ?
ऐसी भी क्या चैकिंग ?? pic.twitter.com/QZXMLRrrAd— Satyajeet Panwar (@Satyajeet_IN) April 7, 2021
Post Your Comments