തിരുവനന്തപുരം: എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ് സിപിഎമ്മിന്റെ കടന്നാക്രമണമെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ആദ്ദേഹം പറഞ്ഞു.
Post Your Comments