വെല്ലിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ന്യൂസിലാൻഡ്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച്ച മുതൽ വിലക്ക് നിലവിൽ വരും.
ഏപ്രിൽ 28 വരെയാണ് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ പരിശോധിച്ച ശേഷം യാത്രാ വിലക്കിൽ ഇളവു വരുത്തുന്ന കാര്യം തീരുമാനിക്കും.
Read Also: തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കാന്‍ കേന്ദ്ര നിര്‍ദേശം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Post Your Comments