Latest NewsKeralaNews

സെക്രട്ടേറിയറ്റിനോട് വിടപറയാനൊരുങ്ങി മന്ത്രിമാരും പേഴ്‌സ്ണല്‍ സ്റ്റാഫ് അംഗങ്ങളും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനോട് വിടപറയാനൊരുങ്ങി മന്ത്രിമാരും പേഴ്സ്ണല്‍ സ്റ്റാഫ് അംഗങ്ങളും. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി സെക്രട്ടേറിയറ്റിനോട് വിടപറയാനുള്ള കാത്തിരിപ്പിലാണ് ഇവര്‍. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാന്‍ ഇനി ഒരു മാസം തികച്ചില്ല. അതിനു മുമ്പ് ചെയ്തു തീര്‍ക്കേണ്ട കര്‍മ്മങ്ങള്‍ ചെയ്യാനുള്ള തിരക്കിലാണ് പേഴ്സ്ണല്‍ സ്റ്റാഫംഗങ്ങള്‍.

Read Also : വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനർഥിയുടെ കെട്ടുകണക്കിന് പോസ്റ്ററുകൾ ആക്രിക്കടയില്‍

സെക്രട്ടേറിയറ്റില്‍ ഇ-ഫയല്‍ ആയതിനാല്‍ പഴയതുപോലെ ഫയല്‍ തിരികെയേല്‍പ്പിക്കേണ്ടതില്ല. എങ്കിലും നിവേദനങ്ങളും കടലാസ് കെട്ടുകളുമെല്ലാം നീക്കം ചെയ്യണം. മന്ത്രിമാരുടെ ഓഫീസുകളിലെ ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തെ തിരികെയേല്‍പ്പിക്കണം. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ നിലവിലെ സംവിധാനം തുടരുമെങ്കിലും മന്ത്രിമാരുടെ ഓഫീസുകളില്‍ ആളുകള്‍ തീരെയില്ല. ഇനി യാത്രയയപ്പു ചടങ്ങിനേ ഒന്നിച്ചുകൂടാന്‍ സാദ്ധ്യതയുള്ളൂ.

എട്ട് മന്ത്രിമാര്‍ ഇത്തവണ മത്സരരംഗത്ത് ഇല്ലായിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍, എ.കെ. ബാലന്‍, സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ക്ക് സീറ്റില്ലായിരുന്നു. ഇവരുടെ സ്റ്റാഫ് വിടവാങ്ങല്‍ മൂഡിലാണ്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ പോലും ഇവരില്‍ എത്ര പേര്‍ വീണ്ടും മന്ത്രിമാരാകുമെന്ന് ഉറപ്പില്ല. അവര്‍ മന്ത്രിമാരായാലും പേഴ്‌സ്ണല്‍ സ്റ്റാഫിലെ എല്ലാവരും തുടരാനും സാധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button