ബസ്തര്‍: ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ വിട്ടയച്ചു. തട്ടിക്കൊണ്ടുപോയി അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് കമാന്‍ഡോയെ മോചിപ്പിച്ചത്. ജവാന്റെ മോചനത്തിനായി സന്ധി സംഭാഷണം നടത്തിവന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ധര്‍മപാല്‍ സൈനി, ഗൊണ്ടവന സമാജ് മേധാവി ഗേലം ബോരയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ വിട്ടയച്ചത്.
കമാന്റോയെ സ്വതന്ത്രൻ ആക്കുന്ന വീഡിയോ പുറത്ത്. നൂറുകണക്കിന് ഗ്രാമിണര്‍ക്ക് മുന്നിൽ കൈകള്‍ പിന്നില്‍ ബന്ധിച്ച് കൊണ്ടുവന്ന രാകേശ്വറിനെ തോക്കെന്തിയ മാവോയിസ്റ്റുകള്‍ കെട്ടഴിച്ചു വിടുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. കൂടിയിരിക്കുന്ന ഗ്രാമിണര്‍ക്ക് മുന്നില്‍ തോക്ക് പിടിച്ചു നില്‍ക്കുന്ന മാവോയിസ്റ്റിനെയും വീഡിയോയില്‍ കാണാം.
ഏപ്രില്‍ മൂന്നിന് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്.
#WATCH CoBRA jawan Rakeshwar Singh Manhas being released by Naxals in Chhattisgarh, today evening
(Video source: Ganesh Mishra, a journalist from Bijapur) pic.twitter.com/0mv0ErqyKw
— ANI (@ANI) April 8, 2021
Post Your Comments