Latest NewsKeralaNews

മൻസൂർ വധക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണർ

കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കണമെന്ന് ലീഗ് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിസമ്മതിച്ചതോടെയാണ് വാക്കേറ്റം ഉണ്ടായത്.

കണ്ണൂർ: മൻസൂർ കൊലക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്‌മായിൽ കേസ് അന്വേഷിക്കും. പുതിയ അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുമെന്നും ഇളങ്കോ വ്യക്തമാക്കി. എന്നാൽ കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം സാമുദായിക സംഘർഷമായി മാറാതിരിക്കാൻ ശ്രദ്ധ വേണമെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ്. പ്രതികളെ പിടിക്കാൻ വൈകിയതിനാലാണ് സമാധാനയോഗം ബഹിഷ്കരിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു. ഇന്നലെ നടന്ന അക്രമങ്ങൾ തടയാനാണ് ആദ്യം ശ്രമിച്ചതെന്ന് കളക്ടറും കമ്മീഷണർ ആർ ഇളങ്കോയും പറഞ്ഞു.

Read Also: ബലാത്സംഗം തടയാന്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറയ്ക്കണം; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു

എന്നാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണർ ഇളങ്കോ അറിയിച്ചു. ഇന്നലെ നടന്ന അക്രമങ്ങൾ തടയാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. അതേസമയം ചൊക്ലി പൊലീസ് സ്റ്റേഷനിൽ മുന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കം നടന്നു. കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കണമെന്ന് ലീഗ് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിസമ്മതിച്ചതോടെയാണ് വാക്കേറ്റം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button