Latest NewsNewsIndia

വാട്ട്സ്ആപ്പ് വഴി പ്രണയത്തിലായി; ഒടുവിൽ പാക് യുവാവിനെ തേടി 5 വയസ്സുകാരിയുടെ അമ്മ അതിര്‍ത്തിയില്‍ എത്തി

ഒഡീഷയിലെ പോലീസുമായി ബന്ധപ്പെട്ട പഞ്ചാബ് പോലീസ് പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു.

ദര്‍താപൂര്‍: വാട്ട്സ്ആപ്പ് വഴി പ്രണയത്തിലായ പാക് യുവാവിനെ തേടി അതിര്‍ത്തിയില്‍ എത്തിയ അഞ്ചു വയസ്സുകാരിയുടെ അമ്മയായ ഇന്ത്യാക്കാരി പിടിയില്‍. ഒഡീഷാ സ്വദേശിയും അഞ്ചു വയസ്സുള്ള മകളുടെ അമ്മയുമായ 25 കാരിയെയാണ് ബിഎസ്എഫ് പിടികൂടി അതിര്‍ത്തി പോലീസിന് കൈമാറിയത്. പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദര്‍താപൂര്‍ ഇടനാഴിയിലെത്തിയപ്പോള്‍ ആയിരുന്നു ഇവര്‍ പിടിയിലായത്. സംശയാസ്പദമായ രീതിയില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ ബിഎസ്എഫ് കാണുകയും തുടര്‍ന്ന് ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ ദേര ബാബ നാനക് പോലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഈ പെണ്‍കുട്ടി അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

പെണ്‍കുട്ടി ഒഡീഷക്കാരിയാണെന്ന് ഡിഎസ്പി കന്‍വാല്‍പ്രീത് സിങ്ങും എസ്എച്ച്ഒ അനില്‍ പവറും പറഞ്ഞു. ആറുവര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ രണ്ടു വര്‍ഷം മുമ്പ് തന്റെ മൊബൈലില്‍ ആസാദ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് ഇതിലൂടെ പലരുമായും ചാറ്റിംഗില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് മാന്‍ എന്ന യുവാവുമായി ഈ സ്ത്രീ ചങ്ങാത്തം ഉണ്ടാക്കിയത്. തുടര്‍ന്ന് ചാറ്റിംഗ് പതിവാക്കുകയും പിന്നീട് ഇരുവരും പരസ്പരം വാട്ട്‌സ്ആപ്പ് നമ്പറുകള്‍ കൈമാറുകയും ചെയ്തു. അതിന് ശേഷം വാട്ട്സ്ആപ്പിലൂടെയുള്ള ചാറ്റിംഗിനിടയില്‍ കര്‍ത്താപൂര്‍ സാഹിബ് ഇടനാഴി വഴി പാക്കിസ്ഥാനിലേക്ക് വരാന്‍ ആണ്‍കുട്ടി അവളോട് ആവശ്യപ്പെട്ടു.

Read Also: ഛത്തീസ്ഗഡിലെ ഏറ്റുമുട്ടൽ; മാവോയിസ്റ്റുകളുടെ പിടിയിലായ ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഛത്തീസ്ഗഡ് സർക്കാർ

ക്ഷണം സ്വീകരിച്ച പെണ്‍കുട്ടി ഒഡീഷയില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തുകയും തുടര്‍ന്ന് ബസില്‍ അമൃത്സറിലുമെത്തി. ഏപ്രില്‍ 5 ന് ഗുരുദ്വാര ശ്രീ ഹരിമന്ദര്‍ സാഹബ് അമൃത്സറില്‍ താമസിക്കുകയും പിറ്റേന്ന് ബസിലും ഓട്ടോയിലുമായി ദേരാ ബാബ നാനാക്കില്‍ എത്തുകയുമായിരുന്നു. എന്നാല്‍ കൊറോണ കാരണം കര്‍താര്‍പൂര്‍ ഇടനാഴി അടച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ച് ബിഎസ്എഫിന്റെ ശ്രദ്ധയില്‍ പെട്ട പെണ്‍കുട്ടിയെ പാസ്‌പോര്‍ട്ട് ഇല്ലാതെ പാകിസ്ഥാനിലേക്ക് പോകാന്‍ കഴിയില്ലെന്നു പറഞ്ഞ് അവര്‍ തിരിച്ചയച്ചു.

പിന്നീട് ബി.എസ്.എഫ് തന്നെ പെണ്‍കുട്ടിയെ ദേര ബാബ നാനക് പോലീസിന് കൈമാറി. ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഇടയില്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് അറുപത് ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പാകിസ്ഥാനിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. ഒഡീഷയിലെ പോലീസുമായി ബന്ധപ്പെട്ട പഞ്ചാബ് പോലീസ് പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. പോലീസ് പിന്നീട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ വിളിക്കുകയും ആഭരണങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ സുരക്ഷിതമായി കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

shortlink

Post Your Comments


Back to top button