ന്യൂഡൽഹി : ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തെ ഭയന്ന് അഫ്ഗാനിസ്ഥാനിലെ അവസാനത്തെ ജൂതനായ സാബുലോൺ സിമന്റോവ് രാജ്യം വിടുന്നു . അഫ്ഗാൻ നഗരമായ ഹെറാത്തിൽ ജനിച്ച് വളർന്ന അദ്ദേഹം നാലു പതിറ്റാണ്ടായി കാബൂളിലെ യഹൂദ ആരാധനാലയമായ സിനഗോഗിനെ പരിപാലിക്കുകയായിരുന്നു.
ഹെറാത്ത് ഒരുകാലത്ത് നൂറുകണക്കിന് ജൂതന്മാരുടെ വാസസ്ഥലമായിരുന്നുവെങ്കിലും ഇന്ന് ആരും ഈ നഗരത്തിൽ ഇല്ല . ഇസ്ലാമിക ആക്രമണത്തെ അതിജീവിക്കാൻ കഴിയാതെ പലരും രാജ്യം വിട്ടു പോയി. സിമാന്റോവിന്റെ ഭാര്യയും രണ്ട് പെൺമക്കളും 1998 ൽ ഇസ്രായേലിലേക്ക് പോയിരുന്നു .
അഫ്ഗാനിസ്ഥാനിലെ ജൂത ചരിത്രം ഏകദേശം 2000 വർഷം പഴക്കമുള്ളതാണ്. സിമാന്റോവ് കൂടി രാജ്യം വിടുന്നതോടെ അഫ്ഗാനിസ്ഥാന്റെ ജൂത ചരിത്രത്തിലെ ഒരു അധ്യായം അവസാനിക്കും. ഒപ്പം പരിപാലിക്കുന്ന സിമാന്റോവ് കൂടി പോകുന്നതോടെ രാജ്യത്തെ ഏക സിനഗോഗും അടച്ചു പൂട്ടും.
Post Your Comments