Latest NewsKeralaNews

‘തല്ല് കിട്ടുമെന്ന് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെ’: സ്പീക്കറെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഡോളർ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ല് കിട്ടുമെന്ന് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെയാണ് സ്പീക്കറുടെ നടപടിയെന്നും രാഹുല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  120 ഓളം ഐ.എസ് ക്യാമ്പുകൾ തകർത്ത് ഇറാൻ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 60 ഭീകരർ

കുറിപ്പിന്റെ പൂർണരൂപം………………….

“തീരെ സുഖമില്ല, അതു കൊണ്ട് സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിനു മുന്നിൽ ഇന്നും ഹാജരാകുവാൻ കഴിയില്ല ” – സ്പീക്കർ
പണ്ട് പരീക്ഷ പേപ്പർ കിട്ടുന്ന ദിവസം തല്ല് കിട്ടുമെന്ന് പേടിച്ച്, സ്കൂളിൽ പോകാതിരിക്കുവാൻ വയർ തപ്പി പിടിച്ച് തലവേദനയാണെന്ന് പറയുന്ന കുട്ടിക്കാലം ഓർത്തു പോയി പെട്ടെന്ന്.

https://www.facebook.com/rahulbrmamkootathil/posts/813889169216722

shortlink

Related Articles

Post Your Comments

Related Articles


Back to top button