COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 902 പേർക്ക്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 900 കടന്നു. ഇന്ന് പുതുതായി 902 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. 469 പേര്‍ കൊറോണ വൈറസ് രോഗമുക്തി നേടിയിരിക്കുന്നു. മരണ സംഖ്യയും ഉയര്‍ന്നു. ഒമ്പത് പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,95,854 ആയി ഉയർന്നു. ഇവരില്‍ 3,81,658 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,728 ആയി ഉയർന്നു. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്ന 7468 പേരില്‍ 874 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 402, മക്ക 153, കിഴക്കന്‍ പ്രവിശ്യ 155, അസീര്‍ 36, മദീന 26, അല്‍ഖസീം 21, ഹായില്‍ 21, ജിസാന്‍ 21, തബൂക്ക് 17, നജ്റാന്‍ 12, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ജൗഫ് 9, അല്‍ബാഹ 7.

shortlink

Related Articles

Post Your Comments

Related Articles


Back to top button