COVID 19Latest NewsNewsIndia

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 56,286 പേർക്ക് കോവിഡ്

മുംബൈ: കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,286 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം കണ്ടെത്തിയത്.

സംസ്ഥാനത്തെ ആകെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഇതോടെ 32,29,547 ആയി ഉയർന്നു. നിലവില്‍ 5,21,317 ആക്ടീവ് കേസുകള്‍. 26,49,757 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ഇന്ന് 376 പേര്‍ മരിച്ചതോടെ ആകെ മരണം 57,028 ആയിരിക്കുന്നു.

മുംബൈയില്‍ മാത്രം ഇന്ന് 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 11,874 ആയി. മഹാനഗരത്തില്‍ ആകെ രോഗികളുടെ എണ്ണം 4,91,698 ആയിരിക്കുന്നു. രോഗ മുക്തി 3,92,514. നിലവില്‍ മുംബൈയില്‍ മാത്രം 86,279 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നുണ്ട്. ഡല്‍ഹിയില്‍ ഇന്ന് ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് കോവിഡ് രോഗികള്‍ ഉള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 24 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് 4,276 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button