Latest NewsNewsIndia

ബിജെപി എംപിയെ ആക്രമിച്ച കേസിൽ നാല് കർഷക നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി : ബിജെപി എംപി നയാബ് സിങ് സയ്നിക്കെതിരായ ആക്രമണത്തിൽ നാല് കർഷക നേതാക്കളെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ ദിവസമാണ് ബിജെപി എംപിയുടെ വാഹനം ഒരു സംഘം പ്രതിഷേധക്കാര്‍ തകര്‍ത്തത്. കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദ്-മർക്കണ്ട പട്ടണത്തില്‍ വെച്ചായിരുന്നു ബിജെപി എംപിക്ക് നേരെ ആക്രമണം ഉണ്ടായത്. പട്ടണത്തിലൂടെ കടന്നുപോകുകായിരുന്ന സൈനിയെ വാഹനം തടഞ്ഞ് വെച്ച് കർഷകർ ആക്രമിക്കുകയായിരുന്നു.

Read Also  :  മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ വെട്ടിമാറ്റിയതലയും നാടന്‍ ബോംബും പിടികൂടി

ഷഹാബാദിലെ ബിജെപി എം‌എൽ‌എ രാം കരൺ കലയുടെ വീടിന് മുന്നിൽ കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഈ സമയം എംപി നയാബ് സൈനിയും പട്ടണത്തിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ കര്‍ഷകര്‍ അങ്ങോട്ട് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷകര്‍ എംപിയുടെ വസതിക്ക് മുന്നില്‍ പോയി അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിന് ശേഷമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. 50 ഓളം പ്രതിഷേധക്കാര്‍ തങ്ങളുടെ വാഹനത്തെ ആക്രമിച്ചു.അവരില്‍ ചിലര്‍ വാഹനത്തിലേക്ക് ചാടി, ഇതിനിടിയല്‍ ആരോ എസ്‌യുവിയുടെ പിന്നിലെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്തു. അവര്‍ സാമൂഹിക വിരുദ്ധ ശക്തികളാണ്. ഇത്തരം ആക്രമണങ്ങളിലൂടെ അവര്‍ കര്‍ഷകരെ അപായപ്പെടുത്തുകയാണെന്നും നയാബ് സൈനി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button