ദമ്മാം: അല്‍ഖോബാറിലെ പഴയകാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര വാടിയില്‍ അബ്ദുൽ അസീസാണ് (ദൗലിയ അസീസ് – 72) മരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.
40 വര്‍ഷത്തോളമായി അൽഖോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. വിവിധ പ്രവാസി കൂട്ടായ്മകളിൽ സജീവമായിരുന്നു ഇദ്ദേഹം .
പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാന പത്തായപ്പുര. മക്കളും മരുമക്കളുമായ അനസ്, സമീന, ആരിഫ്, ശഹാന എന്നിവര്‍ അൽ ഖോബാറിലുണ്ട്. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ സത്താര്‍, അബ്ദുൽ ലത്തീഫ്, ഹാജറ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കും.
Post Your Comments