COVID 19Latest NewsNewsIndia

തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കാന്‍ കേന്ദ്ര നിര്‍ദേശം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡല്‍ഹി : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു, സ്വകാര്യ തൊഴിലിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Read Also : ഡോളര്‍ കടത്ത് കേസ് : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് ഹാജരാകാൻ നിർദ്ദേശം  

കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു. ഈ മാസം 11 മുതല്‍ തൊഴിലിടങ്ങളിലും മറ്റും വ്യാപകമായി വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്രം അറിയിച്ചു. നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങളിലാകും വാക്‌സിനേഷന് സൗകര്യമൊരുക്കുക.

മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ :

  • സർക്കാർ ഓഫീസുകളിൽ വാക്സിനേഷൻ സൗജന്യമാണ്
  • സ്വകാര്യ തൊഴിലിടങ്ങളിൽ വ്യക്തിക്ക് ഒരു ഡോസിന് 150 രൂപയും സർവീസ് ചാർജായി 100 രൂപയും ഈടാക്കും
  • 45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ
  • പുറത്തുനിന്നുള്ളവർക്കോ ജീവനക്കാരുടെ ബന്ധുക്കൾക്കോ വാക്സിൻ നൽകില്ല
  • സംസ്ഥാന, ജില്ലാ വാക്സിനേഷൻ ഓഫീസർമാർ തുടർ നടപടികൾ സ്വീകരിക്കണം
  • മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് അനുയോജ്യമായ സമയങ്ങളിൽ വാക്സിനേഷൻ സെഷനുകൾ സംഘടിപ്പിക്കണം
  • വാക്സിൻ എടുക്കേണ്ടവർ കോ-വിൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button