Latest NewsNewsIndia

എയർകണ്ടീഷനുകളുടെയും എൽഇഡി ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ സഹായ പദ്ധതി; അനുമതി നൽകി കേന്ദ്രമന്ത്രി സഭ

ന്യൂഡൽഹി: എയർകണ്ടീഷനുകളുടെയും എൽഇഡി ബൾബുകളുടെയും ഉത്പാദനത്തിന് ഇനി കേന്ദ്ര സഹായം. കേന്ദ്ര മന്ത്രിസഭയാണ് സഹായ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. എയർ കണ്ടീഷനുകളുടെയും എൽഇഡി ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാനായാണ് പുതിയ നടപടി.

Read Also: ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക്; പുതിയ തീരുമാനവുമായി ന്യൂസിലാൻഡ്

കമ്പനികൾക്ക് അഞ്ചു കൊല്ലം കൊണ്ട് 6,238 കോടി രൂപയുടെ സഹായം കേന്ദ്രം നൽകും. അഞ്ചു വർഷത്തിനുള്ളിൽ 1.68 ലക്ഷം രൂപയുടെ ഉത്പാദനവും 64,000 കോടിയുടെ കയറ്റുമതിയും 7920 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ രാജ്യത്തെ നാലു ലക്ഷം പേർക്ക് തൊഴിലും ലഭിക്കും.

ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നാലു മുതൽ ആറു ശതമാനം വരെ സാമ്പത്തിക സഹായമാണ് ഈ രംഗത്തുള്ള കമ്പനികൾക്ക് ലഭിക്കുക. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും ആഗോള ആഭ്യന്തര കമ്പനികൾക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയും.

Read Also: ഓഫീസെടുത്തത് വെറുതെയല്ല, ഇ ശ്രീധരനും സുരേന്ദ്രനും ശോഭയും ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് സിപിഎം വിലയിരുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button