NattuvarthaLatest NewsKeralaNews

അമ്പലപ്പുഴ കൃഷ്ണന്റെ തിടമ്പേറ്റാൻ ഇനി വിജയകൃഷ്ണൻ ഇല്ല; ഗജരാജൻ വിജയകൃഷ്ണന് വിട

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആന പ്രേമികൾക്കും, ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും പ്രിയങ്കരനായിരുന്നു വിജയകൃഷ്ണൻ. ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച്‌ പ്രതിഷേധം ശക്തമായി.

ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണന്‍. ശ്രീകൃഷ്‌ണസ്വാമിയുടെ ഉത്സവ എഴുന്നളളിപ്പുകള്‍ക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. 2010ല്‍ തൃശൂര്‍പൂരത്തിലും വിജയകൃഷ്ണന്‍ പങ്കെടുത്തിരുന്നു. മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദം ആയിരുന്നു.

ഏറെ പ്രത്യേകതകള്‍ ഉള്ള ആനയായിരുന്നു വിജയകൃഷ്ണന്‍. നിലത്തിഴയുന്നത്ര നീളമുള്ള തുമ്പിക്കൈ, ഉള്ളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഭംഗിയാര്‍ന്ന കൊമ്പുകൾ, എഴുന്നള‌ളിപ്പുകളിലെ പ്രൗഢമായ നില്‍പ്പ് എന്നിവയായിരുന്നു വിജയകൃഷ്ണനെ ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനാക്കിയത്. അമ്പത് വയസിനുമുകളിൽ പ്രായമുണ്ട് വിജയകൃഷ്ണന്.

shortlink

Related Articles

Post Your Comments


Back to top button