മോസ്‌കോ: റഷ്യയില്‍ 2036 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ വ്‌ളാദിമിര്‍ പുടിനു സര്വാധികാരം നൽകി നിയമം പാസാക്കി. കഴിഞ്ഞ ദിവസം അടുത്ത ആറ് ടേമിലേക്ക് കൂടുതല്‍ പ്രസിഡന്റായി തുടരുന്ന നിയമത്തിന് അദ്ദേഹം അംഗീകാരം നല്‍കിയിരുന്നു. രണ്ട് ദശാബ്ദങ്ങളായി റഷ്യയില്‍ അധികാരം നിയന്ത്രിക്കുന്നത് പുടിനാണ്. എന്നാല്‍ ഇനിയും പതിനഞ്ച് കൊല്ലം കൂടി അദ്ദേഹം അധികാരത്തില്‍ തുടരും. ഇതോടെ നവല്‍നിയെ പോലുള്ള പ്രതിപക്ഷ നേതാക്കള്‍ നല്ല കാലമല്ല വരാന്‍ പോകുന്നതെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കുന്നത്.
രാജ്യത്ത് ഇനിയാരും പുടിനെ ചോദ്യം ചെയ്യാനുണ്ടാവില്ല എന്ന സാഹചര്യവും ഇതോടെ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിലയിരുത്തൽ. നിലവില്‍ 68 വയസ്സുള്ള പുടിന് ആ സമയത്ത് 83 വയസ്സാവും. അതോടെ തല്‍ക്കാലം പദവി ഒഴിയാനാവും പുടിന്‍ ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ. നേരത്തെ ഭരണഘടനാ പരിഷ്‌കാരണങ്ങളുടെ ഭാഗമായിട്ടാണ് പുടിന്‍ കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരിക്കാനായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന വോട്ടെടുപ്പില്‍ പുടിന്റെ മാറ്റങ്ങളെ ജനങ്ങള്‍ അംഗീകരിച്ചിരുന്നു. അതിന് ശേഷം ഇത് റഷ്യന്‍ പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കിയത്. ഇതില്‍ പുടിന്‍ ഒപ്പുവെച്ചതോടെ നിയമമായി. ഭാവിയില്‍ ആരെങ്കിലും റഷ്യയുടെ പ്രസിഡന്റായാല്‍ ആ വ്യക്തിക്ക് രണ്ട് തവണയില്‍ കൂടുതല്‍ ആ പദവിയില്‍ ഇരിക്കാന്‍ സാധിക്കില്ല. വിദേശ പൗരത്വമുള്ള ഒരാള്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ല.
പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാരെ പുറത്താക്കാന്‍ വരെ പുടിന് അധികാരം നല്‍കുന്നുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമം പുടിന് തള്ളിക്കളയാനുമുള്ള അധികാരം നല്‍കുന്നുമുണ്ട്.ഭരണഘടനാ അട്ടിമറിയെന്നാണ് പ്രതിപക്ഷം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. നിലവില്‍ 20 വര്‍ഷമായി പുടിന്‍ റഷ്യയില്‍ ഭരിച്ച് കൊണ്ടിരിക്കുകയാണ്.
Post Your Comments