Latest NewsKeralaNews

‘മനുഷ്യ സ്‌നേഹിയായ’ കെ. ആര്‍ മീരയ്ക്ക് നെറ്റ് ഓഫര്‍ ഇല്ല, മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനില്ല

മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്‌കാരിക നായകര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്‌കാരിക നായകര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍.ഡി.എഫ് പ്രചാരണ വേദികളിലടക്കം സജീവമായി എത്തിയ എഴുത്തുകാരി കെ.ആര്‍. മീരയുടെ മൗനത്തില്‍ വിമര്‍ശനവുമായി ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്.

Read also : ഇന്ത്യന്‍ സേനയ്ക്ക് അഭിമാനിയ്ക്കാം, പ്രത്യേകതരത്തിലുള്ള റഫാലിന്റെ ചിത്രം പുറത്തുവിട്ട് വ്യോമസേന

‘അത്യധികം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും സര്‍വ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ. ആര്‍ മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നിരിക്കുന്നു. ആയതിനാല്‍ ഇന്ന് പ്രതികരിക്കുവാന്‍ കഴിയുന്നില്ല. ക്ഷമിക്കുക..’ എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മീരയുടെ ഫോട്ടോ ഉള്‍പ്പടെ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button