Latest NewsKeralaNews

പരാജയ ഭീതിയില്‍ എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു; പൊട്ടിത്തെറിച്ച് ബിന്ദു കൃഷ്ണ

കൊല്ലം : തന്നെ പരാജയപ്പെടുത്താൻ എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.

എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വാട്ട്സ് ആപ്പിലൂടെ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പരാജയ ഭീതി മൂലമാണ് എൽഡിഎഫ് സ്ഥാനാർഥി ഇത് ചെയ്യുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സംഭവത്തില്‍ നേതാക്കളും ബിന്ദു കൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്കും പൊലീസിനും പരാതി നൽകി.

Read Also  :  സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മദ്യം വിളമ്പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും ബിന്ദു കൃഷ്ണ ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനങ്ങളോട് രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കുന്നതിനു പകരം മര്യാദയുടെ എല്ലാ സീമകളും എല്‍ഡിഎഫ് ലംഘിക്കുകയാണെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button