തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. മാസ്‌ക് – സാമൂഹിക അകലം എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരാനും തീരുമാനമായിട്ടുണ്ട്.
Read Also : രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു, സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണത്തിലേയ്ക്ക്
കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും രണ്ട് ദിവസത്തിനകം കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കിയാകും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അടുത്ത ഒരാഴ്ച കര്‍ശന ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ നവ്ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു.
Post Your Comments