യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ പ്രവര്‍ത്തകര്‍ക്കെതിരേ സി.പി.എം പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കെ. സുധാകരന് എം.പി. തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്ലെന്ന നിരാശയിലാണ് സി.പി.എം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം നടത്തിയതെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ സി.പി.എം നേതാവ് പാനോളി വത്സനാണെന്നും സുധാകരന് ആരോപിച്ചു. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തർക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു.ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മന്‍സൂര്‍ മരിച്ചത്.
എന്നാൽ, മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രതികരണം.
Post Your Comments