COVID 19KeralaLatest NewsNewsIndia

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിര്‍ദേശം.

Read Also : മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന 53 ശതമാനത്തിനു മുകളില്‍ ഒരിക്കല്‍പോലും ഉയര്‍ന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ഫെബ്രുവരി രണ്ടാംവാരം സംസ്ഥാനത്തെ പ്രതിദിന ആര്‍.ടി.പി.സി.ആര്‍. പരിശോധന 33.7 ശതമാനമായിരുന്നു. ഏറ്റക്കുറച്ചലുകള്‍ക്കുശേഷം, മാര്‍ച്ച്‌ പകുതിയോടെ അത് 53.1 ശതമാനമായി.

അതിനുശേഷം വീണ്ടും കുറയാന്‍ തുടങ്ങി. മാര്‍ച്ച്‌ 31-നും ഏപ്രില്‍ ആറിനും ഇടയിലുള്ള ആഴ്ചയില്‍ പരിശോധന 45.7 ശതമാനമാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിര്‍ദേശം.

ഫെബ്രുവരിയില്‍ കേരളത്തിലെ പ്രതിദിന കേസുകള്‍ 4977 വരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച്‌ ഒടുവില്‍ അത് 1800 വരെ എത്തിയെങ്കിലും പിന്നീട് വീണ്ടും വര്‍ധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.

നിലവില്‍ പ്രതിദിനം ശരാശരി 2578 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ പോസിറ്റിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയില്‍ 8.10 ശതമാനം ആയിരുന്നത് മാര്‍ച്ച്‌ 17-നും 23-നുമിടയില്‍ 1.44 ശതമാനം വരെ കുറഞ്ഞിരുന്നു. ഇപ്പോഴത് വീണ്ടും ഉയര്‍ന്ന് 5.09 ശതമാനമായി. ഈ ആഴ്ചയിലെ കണക്കുപ്രകാരം ശരാശരി 13 പേരാണ് കേരളത്തില്‍ ദിവസവും കോവിഡ് ബാധിച്ച്‌ മരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button