പുനെ: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായതോടെ പുനെയില്‍ ചികിത്സാസൗകര്യങ്ങള്‍ തികയാതെയായി. ശ്വാസതടസം മൂലം പിടഞ്ഞ രോഗികള്‍ക്കു കാത്തിരിപ്പ് മേഖലയുടെ ഒരു ഭാഗത്തു കിടക്കാന്‍ ഇടമുണ്ടാക്കിയാണ് ഓക്‌സിജന്‍ നല്‍കിയത്. 55 ഐസിയു ബെഡുകളടക്കം 400 ബെഡുകളുള്ള പിംപ്രിയിലെ യശ്വന്ത്‌റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയാണ് കോവിഡിന്റെ രണ്ടാംതരംഗത്തിലെ രൂക്ഷത വ്യക്‌തമാക്കുന്ന വേദിയായത്.
ശ്വാസംകിട്ടാതെ പിടയുന്നവരെപ്പോലും കിടത്താന്‍ ബെഡ് ഒഴിവില്ലാത്ത അവസ്‌ഥ. ഓക്‌സിജന്‍ നല്‍കേണ്ടത്ര ഗുരുതരാവസ്‌ഥയില്‍ എത്തുന്നവരെ മാത്രമാണു മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കാതെ അഡ്‌മിറ്റ് ചെയ്യുന്നത്. ഇവര്‍ക്കായി താല്‍ക്കാലിക സൗകര്യം ക്രമീകരിക്കും. തിങ്കളാഴ്‌ച മാത്രം പുനെ ജില്ലയില്‍ 8,075 പേര്‍ക്കാണു പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്.
ഇവിടെ ആകെ 5.8 ലക്ഷം പേര്‍ക്കാണു കോവിഡ് ബാധിച്ചത്.
രോഗികളുടെ എണ്ണം കുതിച്ചതിനെ തുടര്‍ന്നു ജില്ലയിലെ ആരാധനാലയങ്ങളും ഹോട്ടലുകളും സിനിമാ തീയറ്ററുകളും ഒരാഴ്‌ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
Post Your Comments