
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം 23 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്ന് ഒരു സൈനികനെ മാവോയിസ്റ്റ് ബന്ദിയാക്കുകയും ചെയ്തിരുന്നു. പിതാവിനെ വിട്ടുതരണമെന്ന അഭ്യര്‍ത്ഥനയുമായി സൈനികന്‍ രാകേശ്വര്‍ സിംഗ് മന്‍ഹയുടെ മകള്‍ രംഗത്ത് വന്നിരിക്കുകയാണ്.
നക്‌സല്‍ അങ്കിള്‍ എന്റെ പിതാവിനെ വിട്ടയക്കണമേയെന്ന് വിതുമ്പിക്കൊണ്ടു പറയുന്ന അഞ്ചുവയസ്സുകാരിയുടെ വീഡിയോ സമൂഹ മാദ്ധ്യങ്ങളില്‍ വൈറലായിരിക്കുകയാണ്.
Read Also : little
പപ്പയെ ശരിക്കും മിസ് ചെയ്യുന്നു. പപ്പയെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. നക്സല്‍ അങ്കിള്‍ ദയവായി എന്റെ അച്ഛനെ ഒന്നും ചെയ്യരുത്. അദ്ദേഹത്തെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് രാഘവി വീഡിയോയില്‍ പറയുന്നത്. രാഘവിയുടെ അമ്മയും അമ്മാവനുമെല്ലാം വീഡിയോയില്‍ സമീപത്തിരുന്ന് കരയുന്നത് കാണാം. ആ കുട്ടിയുടെ നിഷ്‌കളങ്കമായ മനസ്സില്‍ തട്ടിയുള്ള അപേക്ഷ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. ആക്രമണത്തിനിടയിലാണ് മാവോവാദികള്‍ രാകേശ്വറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പിന്നീട് ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നും അറിയിച്ചിരുന്നു.
Post Your Comments