ബീജാപൂര്‍: ചത്തീസ്ഗഡിലെ ബീജാപൂരില്‍ കഴിഞ്ഞ ഏപ്രില്‍ 3ന് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 24 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതോടെ, രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ മദ്‌വി ഹിദ്മയെ പിടികൂടാനുറച്ച് സൈന്യം.
Also Read:സെൽഫിയെടുക്കൽ അതിരുവിട്ടു, ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് അജിത്ത്; വീഡിയോ കാണാം
40 ലക്ഷം രൂപ സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന മദ്‌വി ഹിദ്മ സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ 21 അംഗ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്. ഹിദ്മ സ്ഥലത്തുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആയിരത്തിലധികം സൈനികര്‍ പല വിഭാഗങ്ങളായി തിരിഞ്ഞ് ചത്തീസ്ഗഡിലെ ബീജാപൂര്‍ സുക്മ അതിര്‍ത്തിയിലെ തേരാം വനമേഖലയില്‍ തിരച്ചിൽ നടത്തുന്നതിനിടെയാണ് മാവോവാദികളുടെ അപ്രതീക്ഷിത ഒളിയാക്രമണമുണ്ടായത്. ആക്രമണത്തിൽ 24 സൈനികർ വീരമൃത്യു വരിച്ചു. 15 മാവോവാദികളെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം കാലമായി ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളുടെ തലവനായ ഹിദ്മയെ പിടികൂട്ടാനായാൽ മാവോയിസ്റ്റ് ആക്രമണങ്ങൾ ഇല്ലാതാക്കാമെന്നാണ് പൊലീസും സൈന്യവും കരുതുന്നത്. ഇപ്പോൾ നടന്നിരിക്കുന്ന ആക്രമണത്തോട് കൂടി ഏത് വിധേനയും ഹിദ്മയെ പിടികൂടാനുള്ള ‘അന്തിമ യുദ്ധം’ സൈന്യവും പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments