Latest NewsIndiaNews

നിയമസഭാ തെരഞ്ഞെടുപ്പ്; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് കേരള ജനതയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിൽ ട്വീറ്റ് ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യർത്ഥന.

കേരളത്തിലെ ജനങ്ങളോട്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവാക്കളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും റെക്കോർഡ് എണ്ണത്തിൽ വോട്ടുചെയ്യാൻ അഭ്യർത്ഥിക്കുന്നു- നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Read Also: സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യം; വർഷങ്ങളായി തുടരുന്ന ഒത്തുകളി ജനം തിരിച്ചറിഞ്ഞെന്ന് കുമ്മനം

കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് മലയാളത്തിൽ ട്വീറ്റ് ചെയ്തിരുന്നു. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാരിനെ കേരളത്തിൽ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണെമന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല; രൂക്ഷ പ്രതികരണവുമായി ഉമ്മൻ ചാണ്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button