കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ശബരിമലയെ കുറിച്ച് പറഞ്ഞത് ആരു വിശ്വസിക്കാനാണ്. സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ സർക്കാർ നിഷേധാത്മകമായ മറുപടിയാണ് നൽകിയതെന്ന് ആരും മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഒരേ നിലപാടാണ് എല്ലാക്കാലത്തും എൻഎസ്എസ് സ്വീകരിച്ചിരുന്നത്. അതിനെ പോലും വിമർശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തുകൊണ്ടിരുന്നത്. എല്ലാക്കാലത്തും എതിർ നിലപാട് എടുത്ത് വോട്ടെടുപ്പ് ദിവസം നിലപാട് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിയ്ക്ക് പരാജയ ഭീതിയാണെന്നും അദ്ദേഹം പരിഹസിച്ചു.
Read Also: സ്വേച്ഛാധിപത്യ നേതാക്കളെ നിരസിക്കൂ..; യുഡിഎഫിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് സോണിയ ഗാന്ധി
കടകംപള്ളി ഖേദം പ്രകടിപ്പിച്ചപ്പോൾ പോലും തിരുത്തിച്ച മുഖ്യമന്ത്രി ഇപ്പോൾ നിലപാട് മാറ്റുന്നത് എന്തിനാണ്. ഇക്കാര്യം കൊണ്ടൊന്നും ജനങ്ങൾക്കിടയിൽ വന്ന അഭിപ്രായം മാറില്ല. ശബരിമലയിൽ സാധ്യമായ നിയമനപടികളെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്വീകരിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: അഴിമതിരഹിതമായ സർക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയം; മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത് ഷാ
Post Your Comments