
ചെന്നൈ : തെരഞ്ഞെടുപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ പണം നല്‍കാമെന്ന വാഗ്ദാനമായി ബിജെപി ടോക്കണുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി മക്കല്‍ നീതി മയയ്യം നേതാവും കോയമ്പത്തൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല്‍ഹാസന്‍. വിഷയത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമല്‍ഹാസന്‍ പരാതി നല്‍കുകയും ചെയ്തു.
Read Also : വോട്ടർമാർക്ക് നേരെ കാട്ടുപന്നി ആക്രമണം ; നിരവധി പേർക്ക് പരിക്ക്
ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസന്‍, സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ മയൂര ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ കമല്‍ ഹാസന്‍ കോയമ്പത്തൂർ സൗത്ത് നിയോജകമണ്ഡലത്തിലെത്തുകയായിരുന്നു.
മക്കളായ ശ്രുതി ഹാസന്‍, അക്ഷര എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കമല്‍ ഹാസന്‍ കുടുംബത്തോടോപ്പം എത്തിയതിനെത്തുടര്‍ന്ന് പോളിങ് സ്റ്റേഷനില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. അതേസമയം വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഖുഷ്ബു സുന്ദറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഡിഎംകെയ്ക്ക് എതിരെയായിരുന്നു ഖുഷ്ബുവിന്‍റെ പരാതി.
Post Your Comments