തിരുവനന്തപുരം: ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍. തന്റെയും ഒപ്പമുണ്ടായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും തിങ്കളാഴ്ച്ച രാത്രി ഉണ്ടായ ബി.ജെ.പി ആക്രമണത്തെ തള്ളിപ്പറഞ്ഞ നേമം എം.എല്‍.എ ഒ രാജഗോപാലിന്റെ പ്രസ്താവനയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ.മുരളീധരന്‍ പറഞ്ഞത്. കേരളത്തിലെ 140 നിയമസഭാ സീറ്റുകളില്‍ ഒരിടത്തുപോലും ബി.ജെ.പി ജയം നേടുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : സംസ്ഥാനത്ത് കനത്ത പോളിംഗ് ശതമാനം , കണക്കുകള്‍ പുറത്തുവിട്ടു
അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 74.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് കോഴിക്കോടും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് 77.9 ശതമാനവും പത്തനംതിട്ടയില്‍ 68.09 ശതമാനവുമാണ് പോളിംഗ്. കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു.
Post Your Comments