KeralaLatest NewsNews

കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ കേന്ദ്ര സംഘങ്ങളെ വിന്യസിച്ചു

ന്യൂഡൽഹി: കോവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി രാജ്യം. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രാലയം കേന്ദ്ര സംഘങ്ങളെ വിന്യസിച്ചു. പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്. 50 ഉന്നതതല കേന്ദ്ര സംഘങ്ങളെയാണ് കേന്ദ്രം സംസ്ഥാനങ്ങളിലേക്ക് അയച്ചത്.

Read Also: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താനെത്തി

രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ ഈ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളോട് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പത്ത് ജില്ലകളിൽ ഏഴും മഹാരാഷ്ട്ര, കർണ്ണാടക, ഛത്തീസ്ഗഡ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും നാളുകളായി പരിശോധനകൾ കുറവാണ്. 60 ശതമാനം പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് 70 ന് മുകളിലായി ഉയർത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button