മഹാരാഷ്ട്ര : കോവിഡ് കെയര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ തീപിടുത്തം. ചൊവ്വാഴ്ച വലിയ തീപിടുത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Read Also : കണ്ണൂരിൽ സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷം ; രണ്ട് പേര്‍ക്ക് വെട്ടേറ്റു
മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെന്റില്‍ സ്ഥിതിചെയ്യുന്ന ഫര്‍ണിച്ചര്‍ ഷോപ്പിലാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. കൂടുതല്‍ വ്യാപിക്കുന്നതിന് മുൻപ് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കട പൂര്‍ണമായും കത്തിനശിച്ചുവെന്ന് അവര്‍ പറഞ്ഞു.
കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കോവിഡ് സെന്ററിനെ തീപിടുത്തം ബാധിച്ചില്ലെങ്കിലും മുന്‍കരുതലായി 22 ഓളം രോഗികളെ നഗരത്തിലെ ഉപജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments