Latest NewsKeralaNews

ക്ഷേത്രങ്ങളുടെ സദ്ഭരണത്തിന് മികച്ചത് പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം

എം.സ്വരാജിനു വേണ്ടി ഇറക്കിയ മേല്‍ശാന്തിയുടെ വീഡിയോ വിവാദത്തില്‍

കൊച്ചി: ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും മികച്ചത് പിണറായി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയെന്ന് മേല്‍ശാന്തിയുടെ വീഡിയോ വിവാദമാകുന്നു. ഇടത് സ്ഥാനാര്‍ത്ഥി എം.സ്വരാജിനു വേണ്ടിയാണ് അദ്ദേഹം വീഡിയോ വഴി വോട്ട് അഭ്യര്‍ത്ഥിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ എറണാകുളം ശിവക്ഷേത്രം മേല്‍ശാന്തി കൈമുക്ക് പരമേശ്വരന്‍ നമ്പൂതിരിയുടെ 1.44 മിനിറ്റ് വീഡിയോയാണ് ഞായറാഴ്ച മുതല്‍ വൈറലായത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ മേല്‍ശാന്തി ലീവിലാണ്. ദേവസ്വം ബോര്‍ഡ് ഇന്നലെ വിശദീകരണവും ചോദിച്ചിട്ടുണ്ട്. ലീവ് ചോദിച്ചു വാങ്ങിയതെന്നാണ് സൂചന.

Read Also : ശബരിമലയില്‍ തൊട്ടു കൈപൊള്ളിയ പിണറായി വിജയന്‍ ശാസ്താവിലേക്ക് തന്നെ മടങ്ങുന്നത് നല്ല ലക്ഷണം : കെ.എം.ഷാജി

ക്ഷേത്രജീവനക്കാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും നല്ലത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതാണെന്നും തൃപ്പൂണിത്തുറയിലെ എം.സ്വരാജ് ഉള്‍പ്പെടെ എല്ലാ ഇടത് സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കണമെന്നും മറ്റുമാണ് സന്ദേശത്തിലുള്ളത്. ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ മുറിയില്‍ വെച്ച് റെക്കോഡ് ചെയ്ത വീഡിയോയാണിത്. സമൂഹ മാദ്ധ്യമങ്ങളില്‍ മേല്‍ശാന്തിക്കെതിരെ കടുത്ത വിമര്‍ശനവും ഭീഷണികളും ഉയരുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button