KeralaLatest NewsNews

കഴക്കൂട്ടത്ത് സിപിഎം അക്രമം തുടരുന്നു ; ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരം : കഴക്കൂട്ടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു. സിപിഎമ്മുമായുള്ള സംഘര്‍ഷത്തില്‍ രാവിലെ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയിരുന്നു. പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കാർ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തത് .

Read Also : മോശമായി പെരുമാറിയ സ്ഥാനാർത്ഥിയെ പോളിങ് ബൂത്തില്‍നിന്ന് അടിച്ചോടിച്ച് വോട്ടർമാർ ; ദൃശ്യങ്ങൾ പുറത്ത് 

ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാവിലെ നടന്ന സംഘർഷത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിട്ടുണ്ട്.

വിവരമറിഞ്ഞ് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. . കാട്ടായിക്കോണത്ത് നേരത്തേയും ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button