Latest NewsUAENewsGulf

രണ്ട് മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് യുഎഇ

ദുബൈ: നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നു. പ്രോട്ടോണ്‍ 40 മില്ലിഗ്രാം, പ്രോട്ടോണ്‍ 20 മില്ലിഗ്രാം ഇ സി ഗുളികകളാണ് ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

നിശ്ചിത ഗുണനിലവാരം പുലര്‍ത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്. ഈ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്ന രോഗികള്‍ ഡോക്ടറുമായി ബന്ധപ്പെട്ട് പകരം മരുന്നുകള്‍ വാങ്ങണമെന്നും അധികൃതര്‍ പറയുകയുണ്ടായി. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് മെഡിക്കല്‍ അപ്ലയന്‍സസ് കോര്‍പ്പറേഷനാണ്(സ്പിമാകോ) പ്രോട്ടോണ്‍ ഗുളികകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിഎടുത്തത്. മരുന്ന് പിന്‍വലിക്കാന്‍ ഗള്‍ഫ് ആരോഗ്യ സമിതിയും തീരുമാനിച്ചിരുന്നു. യുഎഇ വിപണിയില്‍ നിന്ന് ഗുളിക പൂര്‍ണമായും നീക്കം ചെയ്യാന്‍ വിതരണക്കാരായ സിറ്റി മെഡിക്കല്‍ സ്റ്റോറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button